കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരില്‍ നടക്കുന്നത് ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഭിന്നിപ്പിക്കലാണെന്ന്
സാദിഖലി ശിഹാബ് തങ്ങള്‍. വഖഫ് നിയമനം ധാര്മികമാകണം. സമുദായത്തിന്റെ ഐക്യത്തില്‍ വിള്ളലുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുന്‍നേതാക്കള്‍ ലീഗിനോടൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നുവെന്നും അതുകൊണ്ടാണ് സമസ്ത നേതാക്കള്‍ ലീഗിനൊപ്പം ചേര്‍ന്ന് നിന്നതെന്നും തങ്ങള്‍ പറഞ്ഞു. ആ കട്ടില് കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചു കിടക്കേണ്ടെന്നു സാദിഖലി തങ്ങള്‍ പരിഹസിച്ചു. സമസ്ത മുന്‍ പ്രസിഡന്റുമാരും ലീഗും തമ്മിലുള്ള ബന്ധം എണ്ണിപ്പറഞ്ഞ് ജിഫ്രി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം.
സമുദായ ഐക്യവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോര്‍ഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments