
പാലോട്: ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ. പാലോട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Read Also : വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനം: രോഹിത് ശർമ്മ
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments