മുംബൈ: വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനമെന്നു ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മ്മ. ബാക്ക്സ്റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ സംസാരിക്കവെയാണ് പുതിയ നായകനെന്ന നിലയില്‍ തന്റെ നിലപാടിനെക്കുറിച്ച് രോഹിത് തുറന്നുപറഞ്ഞത്.
‘നിങ്ങള്‍ ഒരു കായിക ഇനത്തില്‍ കളിക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടം തന്നെ കൈവരിക്കേണ്ടതുണ്ട്. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ തന്നെയാണ് ഏറ്റവും വലുത്. അതുകൊണ്ടു തന്നെ എത്ര സെഞ്ച്വറികളോ, റണ്‍സോ ഞാനോ, ടീമംഗങ്ങളോ നേടുന്നുവെന്നതില്‍ കാര്യമില്ല. ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കുകയെന്നതു മാത്രമാണ് ഏറ്റവും വലിയ കാര്യം.’
‘ഏതു മോശം അവസ്ഥെയും അഭിമുഖീകരിക്കാന്‍ നമ്മുടെ താരങ്ങളെ തയ്യാറാക്കി നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ സെമി ഫൈനലിലോ, ഫൈനലിലോ, ഐസിസി ടൂര്‍ണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടത്തിലോ മൂന്നു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ ചിലപ്പോള്‍ ടീം തകര്‍ച്ച നേരിട്ടേക്കാം’.
Read Also:- പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ
‘ഇത്തരം ഘട്ടങ്ങളില്‍ എന്തു ചെയ്യും? അടുത്ത ഒരു വര്‍ഷത്തിനിടെ ഇതിനു വേണ്ടിയായിരിക്കും ഞങ്ങള്‍ തയ്യാറെടുക്കുന്നത്. മധ്യനിര ഇത്തരം സാഹചര്യങ്ങളോടു എങ്ങനെ പ്രതിനിധീകരിക്കുമെന്നും അറിയേണ്ടതുണ്ട്’ രോഹിത് പറഞ്ഞു.
Post Your Comments