മഹാരാഷ്ട്രയിൽ 7 പുതിയ ഒമിക്രോൺ കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മൂന്ന് കേസുകൾ കണ്ടെത്തിയപ്പോൾ നാല് കേസുകൾ പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ മേഖലയിലാണ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 17 ആയി ഉയർന്നു. ഇതിൽ ഒരാൾക്ക് അസുഖം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
Also Read : പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ ഡോക്ടര്‍ക്കെതിരെ പ്രതികാരനടപടി : ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം
പൂനെയിൽ, ഒമിക്രോൺ ബാധിച്ചവരിൽ മൂന്നര വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ച രോഗികളിൽ മൂന്ന് പേർക്ക് നേരിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും എന്നാൽ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Leave a Comment