ഹേമാംബിക നഗർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടൂർ കാരക്കാട് കീഴ്പാടത്ത് താമസിക്കുന്ന ശാന്തരാജാണ് (35) അറസ്റ്റിലായത്. മുണ്ടൂർ കീഴ്പ്പാടം സുനിതക്കാണ് (35) കുത്തേറ്റത്.
മുട്ടിക്കുളങ്ങരക്കടുത്ത് വള്ളിക്കോട് ബുധനാഴ്ച രാവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം. രണ്ട് മാസമായി യുവതി മങ്കരയിലാണ് താമസിച്ചിരുന്നത്. ഭർത്താവ് ഇവരെ മങ്കരയിൽ നിന്ന് മുണ്ടൂരിലെ താമസസ്ഥലത്തേക്ക് സ്കൂട്ടറിൽ കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് സംഭവം.
ഗുരുതര പരിക്കേറ്റ സുനിത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് കോയമ്പത്തൂർ ടി.എൻ. പുത്തൂർ സ്വദേശിയായ ശാന്തരാജ് 12 വർഷമായി മുണ്ടൂരിലാണ് താമസം. ഹേമാംബിക നഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments