ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഹെലികോപ്റ്ററിന്റെ നിര്‍മാതാക്കളായ റഷ്യന്‍ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാന്‍ റഷ്യന്‍ കമ്പനിയുടെ സഹായം തേടിയതിനെ തുടര്‍ന്നാണ് സംഘം എത്തുന്നത്. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഇന്നലെ കണ്ടെടുത്തിരുന്നു.
Read Also ; പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൂനൂരില്‍ അപകടത്തില്‍പ്പെട്ട എം.ഐ-17 വി15 റഷ്യയിലെ കാസന്‍ ഹെലികോപ്‌റ്റേഴ്‌സാണ് നിര്‍മിച്ചത്. അതേസമയം ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള സൈന്യത്തിന്റെയും തമിഴ്‌നാട് പൊലീസിന്റെയും അന്വേഷണം തുടരുകയാണ്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് തുടര്‍ച്ചയായ രണ്ടാം ദിവസവും അപകട സ്ഥലം സന്ദര്‍ശിച്ചു.
ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു മലയാളിയായ പ്രദീപ്.
Post Your Comments