Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ലാതെ തുടരുന്നു

ഇന്ന് ഗ്രാ​മി​ന് 4,495 രൂ​പ​യി​ലും പ​വ​ന് 35,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും മാ​റ്റ​മി​ല്ലാതെ തുടരുന്നു. ഇന്ന് ഗ്രാ​മി​ന് 4,495 രൂ​പ​യി​ലും പ​വ​ന് 35,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പ​വ​ന് 160 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യിരുന്നു.

Read Also : സംയുക്തസേനാ മേധാവിയെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ.സുരേന്ദ്രൻ

ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button