Latest NewsIndiaNews

സൈന്യാധിപന് ബഹുമതികളോടെ വിട: യാത്രാമൊഴിയേകാൻ ജനപ്രവാഹം

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക ‌റാവത്തിനും രാജ്യത്തിൻറെ യാത്രാമൊഴി. 17 റൗണ്ട് ഗൺ സല്യൂട്ടോടെയാണ് ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടത്തി. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു.

മൃതദേഹങ്ങള്‍ സംസ്കാരത്തിനായി വിലാപയാത്രയായാണ് ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്. 3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനത്തിനു വച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാ‍ഞ്ജലി അർപ്പിച്ചു. വൈകിട്ട് 4.45 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥർ സംസ്കാരചടങ്ങുകളുടെ ഭാഗമായി. ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ ചടങ്ങുകൾക്കു നേത‍ൃത്വം നൽകി. 17 ഗൺ സല്യൂട്ട് നല്‍കിയാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ല : വത്തിക്കാന്‍

ആയിരക്കണക്കിന് ജനങ്ങളാണ് ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ബ്രാർ സ്ക്വയറിന് സമീപം തടിച്ചു കൂടിയത്. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും വിദേശ നയതന്ത്ര പ്രതിനിധികളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബനന്ദ സോനോവാൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, എ.കെ. ആന്റണി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button