Latest NewsNewsMenWomenBeauty & StyleLife StyleFood & CookeryHealth & Fitness

ശരീരഭാരം കുറയ്ക്കാൻ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കൂ

കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു

ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ വയർ നിറഞ്ഞു എന്ന തോന്നൽ അനുഭവിക്കാൻ സഹായിക്കും. കൊഴുപ്പ് എരിച്ചു കളയുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം. ഈ ഘടകങ്ങളെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Read Also : റാവത്തിന്റെ മരണത്തിൽ ഇടതു ലിബറലുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ ഒരു വികാരവും തോന്നുന്നില്ല, ചിലർ ആനന്ദിക്കുന്നു: ശങ്കു

ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്‌ക്കാനുളള​ കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ​പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഓര്‍മ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button