Latest NewsUAENewsInternationalGulf

ഗാർഹിക തൊഴിൽ സംബന്ധിച്ച പരാതികൾ അറിയിക്കാൻ മൂന്ന് രീതികൾ: മാനവ വിഭവശേഷി മന്ത്രാലയം

ദുബായ്: ഗാർഹിക തൊഴിൽ സംബന്ധിച്ച് പരാതികൾ അറിയിക്കാനുള്ള രീതികളെ കുറിച്ച് വിശദമാക്കി ദുബായ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്ന് സംവിധാനങ്ങളാണ് ഇത്തരത്തിലുള്ള പരാതി പരിഹരിക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു. 80060 നമ്പറിൽ കോൾ സെന്റർ വഴി ഗാർഹിക തൊഴിൽ സംബന്ധിച്ച അറിയിക്കാം. രാവിലെ 8 മുതൽ രാത്രി എട്ട് മണി വരെ പരാതികൾ സ്വീകരിക്കും. പ്രധാന നാല് ഭാഷകളിൽ ഉദ്യോഗസ്ഥർ മറുപടി നൽകുമെന്നും അധികൃതർ വിശദമാക്കി.

Read Also: സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പ് നൽകി കോടിയേരി ബാലകൃഷ്ണൻ

www.mohre.gov.ae വെബ് സൈറ്റ് വഴിയും പരാതിപ്പെടാനുള്ള സംവിധാനമുണ്ട്. ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ വഴി മന്ത്രാലയം ആപ് ഡൗൺലോഡ് ചെയ്തും പരാതി റിപ്പോർട്ട് ചെയ്യാം. 5 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

പരാതിയിൽ പരാമർശിക്കുന്നവരെയും പരാതിപ്പെട്ടവരെയും തമ്മിൽ അനുനയിപ്പിക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. ഇതു പരാജയപ്പെടുമ്പോൾ മാത്രമാണ് അന്തിമ തീർപ്പിനായി കോടതികൾക്ക് കൈമാറുക. രാജ്യത്തേക്ക് തൊഴിലാളികളെ കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ 62 സെന്ററുകൾ മന്ത്രാലയത്തിനു കീഴിലുണ്ട്.

Read Also: ഹെലികോപ്ടര്‍ ദുരന്തം, ഐഎസ്‌ഐ- എല്‍ടിടിഇ ഗൂഡാലോചനയ്ക്കു സാധ്യത : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button