KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് കോളറ സ്ഥിരീകരിച്ചു : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യവകുപ്പ് അധികൃതര്‍

കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതര്‍

കോഴിക്കോട് : ജില്ലയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. 37 വയസ്സായ യുവാവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Read Also : മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം: പറയാന്‍ തന്റേടം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

അതേസമയം ആ​ല​പ്പു​ഴ​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശക്തമാക്കാൻ തീ​രു​മാ​നി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, മു​ട്ടാ​ര്‍, വീ​യ​പു​രം, ക​രു​വാ​റ്റ, തൃ​ക്കു​ന്ന​പ്പു​ഴ, ത​ക​ഴി, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ലും താ​റാ​വ്, കോ​ഴി, കാ​ട, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button