കോഴിക്കോട് : ജില്ലയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. 37 വയസ്സായ യുവാവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also : മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം: പറയാന്‍ തന്റേടം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
അതേസമയം ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാൻ തീരുമാനിച്ചത്.
രോഗം സ്ഥിരീകരിച്ച ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലും താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Post Your Comments