ഔഷധസസ്യം കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം.
➤ മുടി കൊഴിച്ചിൽ തടയുന്നു
രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.
➤ ദഹനം സുഗമമാക്കുന്നു
വെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
➤ രാവിലെയുള്ള ഓക്കാനം, മനംപിരട്ടൽ ഇവ അകറ്റും
മോണിങ് സിക്ക്നെസ്, ഓക്കാനം, ഛർദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
Read Also:- വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനം: രോഹിത് ശർമ്മ
➤ ശരീരഭാരം കുറയ്ക്കുന്നു
കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു (detoxification). കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു. ഇങ്ങനെ ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പില സഹായിക്കും.
Post Your Comments