MalappuramKeralaNattuvarthaLatest NewsNews

പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ​യും മാ​താ​വി​നെ​യും കൊലപ്പെടുത്താൻ ശ്രമം : പോക്സോ പ്രതിയുടെ ജാമ‍്യം റദ്ദാക്കി

നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്ന്​ മൂ​ത്തേ​ട​ത്ത് മു​ഹ​മ്മ​ദ് ഹാ​റൂ​ണി​ന്റെ​ (26) ജാമ്യം ആണ് കോടതി റദ്ദാക്കിയത്

നി​ല​മ്പൂ​ർ: പോ​ക്സോ കേ​സ്​ പ്ര​തി​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി വീ​ണ്ടും ജ​യി​ലി​ലേ​ക്ക​യ​ച്ചു. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ​യും മാ​താ​വി​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാണ് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയത്. നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്ന്​ മൂ​ത്തേ​ട​ത്ത് മു​ഹ​മ്മ​ദ് ഹാ​റൂ​ണി​ന്റെ​ (26) ജാമ്യം ആണ് കോടതി റദ്ദാക്കിയത്.

11കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി ജാ​മ‍്യ​ത്തി​ലി​റ​ങ്ങി. ഇതിന് തൊട്ടു പിന്നാലെയാണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെത്തി കുട്ടിയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവം സംബന്ധിച്ചുള്ള ​പ​രാ​തി​യി​ലും പ്രതിക്കെതിരെ പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

Read Also : ‘മുസ്ലിം ലീഗ് വര്‍ഗ്ഗീയ സംഘടന’: റിയാസിനേയും വീണയേയും അപമാനിച്ച ലീഗ് നേതാവിനെതിരെ ജസ്ല മാടശ്ശേരി

തുടർന്ന് ക​ഴി​ഞ്ഞ​ദി​വ​സം പോ​ക്സോ കേ​സി​ൽ പ്ര​തി മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​യപ്പോ​ൾ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത വി​വ​രം ജ​ഡ്ജി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​ർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ റൗ​ഡി ലി​സ്​​റ്റി​ലു​ള്ളയാണ് ഹാ​റൂ​ൺ.

മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ, എ​ട​ക്ക​ര, നി​ല​മ്പൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഏ​ഴ്​ കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു. വ​ധ​ശ്ര​മ കേ​സി​ൽ ഇയാളെ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് നി​ല​മ്പൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ബി​നു പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button