Latest NewsInternational

സമുദ്രമൈനുകളും ബോംബുകളും : അമേരിക്ക തായ്‌വാൻ കടൽ കടക്കില്ലെന്ന് ഭീഷണി മുഴക്കി ചൈന

യുദ്ധക്കപ്പലുകളെ തകർക്കാനായി ചൈന മൈൻ വിതറി

ബീജിംഗ്: തായ്‌വാനെ സഹായിക്കാനുള്ള അമേരിക്കയുടെയും മറ്റു സഖ്യസേനകളുടെയും നീക്കം തടയുമെന്ന മുന്നറിയിപ്പുമായി ചൈന. തായ്‌വാനെ സഹായിക്കാൻ കടൽമാർഗമോ, വ്യോമമാർഗമോ ആരും തയ്യാറാകരുതെന്ന മുന്നറിയിപ്പാണ് ചൈന നൽകുന്നത്. അതിനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തായ്‌വാൻ-പസഫിക് കടലിടുക്കിൽ യുദ്ധക്കപ്പലുകളെ തകർക്കാനായി ചൈന മൈൻ വിതറിയിട്ടുണ്ട്. ബോംബർ യുദ്ധവിമാനങ്ങളും ചൈന സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

ചൈന, ബോംബർ വിമാനമായ എച്ച് 6 ജെ ഉപയോഗിച്ച് പരീക്ഷണാർഥം കടലിൽ ബോംബുകൾ വർഷിക്കുന്നുണ്ട്. എന്നാൽ, ചൈനയുടെ എല്ലാ നീക്കങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. ചൈനയുടെ എല്ലാ വിമാനങ്ങളും തങ്ങളുടെ റഡാർ വലയത്തിലാണെന്നും പ്രകോപനമുണ്ടായാൽ ചൈനയ്‌ക്കെതിരെ ലോക്ഹീഡ് മാർട്ടിൻ എഫ്-35ബി, എപ്-35സി എന്നീ യുദ്ധവിമാനങ്ങൾ പ്രത്യാക്രമണത്തിന് ഇറങ്ങുമെന്നും അമേരിക്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button