വിൽനിയസ്: നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മധ്യ യൂറോപ്യൻ നാറ്റോ രാഷ്ട്രങ്ങൾക്ക് കൂടുതൽ സൈനികശക്തി ബൈഡൻ വാഗ്ദാനം ചെയ്തതായി അറിയിച്ചത് ലിത്വാനിയൻ പ്രസിഡണ്ടിന്റെ ഉപദേശകനാണ്.
ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനിടയിലായിരുന്നു ഇക്കാര്യം പരാമർശിച്ചത്. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടാനും അവയ്ക്ക് തീർപ്പു കൽപ്പിക്കാനും മധ്യ യൂറോപ്യൻ രാഷ്ട്രങ്ങളെ ശക്തമാക്കാൻ വേണ്ടിയാണ് ബൈഡന്റെ ഈ പ്രഖ്യാപനം. പരോക്ഷമായി റഷ്യ-ഉക്രൈൻ സംഘർഷത്തെയാണ് ബൈഡൻ പ്രാദേശിക പ്രശ്നമെന്ന പരാമർശത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്.
റഷ്യയുമായി വെള്ളിയാഴ്ച നടത്തുന്ന ഉന്നതതല യോഗത്തിൽ, ഉക്രൈൻ പ്രശ്നം സംബന്ധിച്ച് തീർപ്പു കൽപ്പിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുണ്ടെന്നും ബൈഡൻ വ്യക്തമാക്കിയെന്നും ലിത്വാനിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments