കൊളംബോ: പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം കൊല ചെയ്ത പ്രിയന്തന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീലങ്ക. കൊല്ലപ്പെട്ട പ്രിയന്തന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നതിനെ പറ്റി ശ്രീലങ്കൻ വിദേശകാര്യമന്ത്രി പെയിരിസും കൊളംബോയിലെ പാകിസ്ഥാൻ ആക്ടിംഗ് ഹൈ കമ്മീഷണർ തൻവിർ അഹമ്മദുമായി ചർച്ച നടത്തി.
പ്രിയന്തന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് പാകിസ്ഥാനോട് ശ്രീലങ്കൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും വേണ്ടത് പാകിസ്ഥാൻ ഭരണകൂടം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞയാഴ്ച, ഇസ്ലാമിനെ നിന്ദിച്ചു എന്നാരോപിച്ചാണ് സിയാല്‍ക്കോട്ടിലെ വസീറാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാർ എക്സ്പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനായ പ്രിയന്ത കുമാര ദിവ്യവദനനെ കൊലപ്പെടുത്തുന്നത്.
Post Your Comments