കൊല്ലം: കഞ്ചാവ് ലഹരിയില്‍ വനിതാ പൊലീസിനെ നെഞ്ചത്ത് ചവിട്ടിയ സംഭവത്തില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജ് (23), ശരത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് സ്റ്റേഷന് എസ്.എച്ച്.ഒ. സി.ദേവരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് ലഹരിയിലായിരുന്ന യുവാക്കളുടെ ആക്രമണത്തില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. കൊല്ലം അഞ്ചാലുംമൂട് ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
Read Also : വീരവണക്കം… ധീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ പതിനായിരങ്ങള്‍: തമിഴ്നാടിന്റെ കണ്ണീരഞ്ജലി
പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചു. ഇതോടെയാണ് ആക്രമണങ്ങള്‍ക്ക് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളെ ആക്രമിച്ചു. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോകുന്ന വഴിക്ക് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു.
പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും ഇരുവരും ആക്രമണമഴിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ വനിതാ പോലീസ് ഓഫീസര്‍ അജിമോളുടെ നെഞ്ചില്‍ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനില്‍ 5,000 രൂപയുടെ നാശനഷ്ടമുണ്ടായി.
Post Your Comments