തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. നാളെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിരന്തരം പൊലീസിന് വീഴ്ച സംഭവിക്കുന്നുവെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം.
Read Also : ബിപിന്‍ റാവത്ത് സഞ്ചരിച്ച എംഐ-17 വി5 സൈന്യത്തിലെ ഏറ്റവും പുതിയ ഹെലികോപ്റ്ററുകളില്‍ ഒന്ന്
ഈ കേസുകളിലെ പൊലീസ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്. കഴിഞ്ഞ ദിവസം ഡി.ജി.പി പങ്കെടുത്ത വിവിധ ജില്ലകളിലെ അദാലത്തില്‍ പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യ, പിങ്ക് പൊലീസ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച കേസ്, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പൊലീസ് ഒത്തുക്കളിച്ചു, മലയിന്‍കീഴ് പോക്സോ കേസില്‍ പ്രതിയായ രണ്ടാനച്ഛനൊപ്പം ഇരയായ മകളെ വിട്ട കേസുകളില്‍ ഉള്‍പ്പെടെയാണ് പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.
Post Your Comments