ഊട്ടി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്ടര്‍ അപകട കാരണങ്ങളില്‍ അവ്യക്തത. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ അപകട കാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Read Also : ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ല: ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്ത്
ദൃക്‌സാക്ഷി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിശദീകരിച്ചിരിക്കുന്നത്. ഇന്ന് ഹെലികോപ്റ്റര്‍ ഡാറ്റാ റെക്കോര്‍ഡര്‍ ഇന്ന് കണ്ടെടുത്തിരുന്നു. ഏകദേശം പത്ത് ദിവസം വേണ്ടി വരും ഈ വിവരങ്ങള്‍ വിശകലനം ചെയ്യാനെന്നാണ് വിവരം.
അപകട കാരണ സാധ്യതകള്‍ ഇങ്ങനെ
1. വില്ലനായി കാലാവസ്ഥ
ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങളുള്ള കൂനൂരിലെ താഴ്‌വാരയിലാണ് അപകടം നടന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ശക്തമായ മൂടല്‍ മഞ്ഞ് പൈലറ്റിന്റെ കാഴ്ച്ച മറച്ചിരുന്നുവെന്നത് തള്ളിക്കളയാനാവില്ല. മൂടല്‍ മഞ്ഞില്‍ ഹെലികോപ്ടറുകള്‍ അപകടത്തില്‍പ്പെടുന്നതും സര്‍വ്വ സാധാരണമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂനൂര്‍ അടക്കമുള്ള മേഖലകളില്‍ കനത്ത മഴ പെയ്യുകയായിരുന്നു. ഇവിടെ ഇപ്പോഴും കനത്ത മഞ്ഞുണ്ടെന്നും പ്രദേശവാസികള്‍ സ്ഥിരകരിക്കുന്നുണ്ട്.
2. പൈലറ്റിന്റെ പിഴവ്
ബിപിന്‍ റാവത്തിനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായി നിയോഗിക്കുക പരിചയ സമ്പന്നരായ പൈലറ്റുമാരെയാണ്. ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച കോപ്ടറിന്റെ പൈലറ്റ് വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം 109 ഹെലികോപ്ടര്‍ യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറാണ്. ഇദ്ദേഹം പരിചയ സമ്പന്നനായ പൈലറ്റാണെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍. പക്ഷേ പിഴവുകള്‍ ആര്‍ക്കും സംഭവിക്കാമെന്നുള്ളത് കൊണ്ടു തന്നെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
3. എന്‍ജിന്‍ തകരാറും സാങ്കേതികപ്രശ്‌നങ്ങളും
ഉന്നത ഉദ്യോഗസ്ഥരുമായി പറക്കുന്ന ഹെലികോപ്ടറുകള്‍ സാധാരണയായി ഡെബില്‍ സെക്യൂരിറ്റി പരിശോധനകള്‍ക്ക് ശേഷമാണ് പറന്നുയരുക. ഇരട്ട എഞ്ചിനുള്ള കരുത്തനാണ് എം.ഐ-17വി5. ഒരു എന്‍ജിന്‍ തകരാറിലായാല്‍ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് നിലത്തിറക്കാം. അഥവാ രണ്ട് എന്‍ജിനും നഷ്ടമായാല്‍ ഓട്ടോറൊട്ടേഷന്‍ സാധ്യതകളെ ഉപയോഗപ്പെടുത്തി ദുരന്തം ഒഴിവാക്കാം.
4. വൈദ്യുതലൈനില്‍ ലീഫ് തട്ടിയോ?
പ്രതികൂല കാലവസ്ഥയില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറത്താന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയും കോപ്റ്റര്‍ ലീഫ് വൈദ്യുത ലൈനില്‍ തട്ടുകയും ചെയ്താല്‍ ദുരന്തമുണ്ടാവും. ഈ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ദൃക്‌സാക്ഷി വിവരങ്ങളും പുറത്തുവന്നിരുന്നു. കാഴ്ച്ച മങ്ങിയ സമയത്ത് ഹെലികോപ്റ്റര്‍ പൈലറ്റ് താഴ്ത്തി പറത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Post Your Comments