ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ്. യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിക്കൊപ്പമാണ് അദ്ദേഹം എക്സ്പോ വേദി സന്ദർശിച്ചത്.
Read Also: വാഗ്ദാനം നൽകിയ ജോലി നൽകുന്നില്ല : കായികതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ടോം ജോസഫ്
ഏകദേശം 20 മിനിറ്റോളം നേരം അദ്ദേഹം എകസ്പോ ലൈവ് പവലിയനിലെ പ്രൊജക്ടുകൾ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. കാർഷിക വൃത്തിയെ സഹായിക്കുന്ന ഡെസേർട്ട് കൺട്രോൾ പോലുള്ള പല പദ്ധതികളും അദ്ദേഹത്തെ ഏറെ ആകർഷിച്ചുവെന്നാണ് റിപ്പോർട്ട്.
നോർവേയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. സസ്റ്റൈനബിലിറ്റി പവലിയനിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകം ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വാക്സിനുകളുടെ ന്യായമായ വിതരണത്തിനായി കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Read Also: വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദമായി പരിശോധിക്കും: അനുമതി നൽകി കുവൈത്ത്
Post Your Comments