Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

‘ആ ഓട്ടോ ഓടിച്ചത് മനുഷ്യനോ അതോ?’ പെട്ടെന്ന് നിർത്തിയ ബസിനെ ഇടിക്കാതെ വെട്ടിച്ച് ഓട്ടോ : മറിയുമെന്ന് കരുതിയപ്പോൾ നടന്നത്

എന്തായാലും അപ്പോഴേക്കും ബസ് നിർത്തിയതായി ഓട്ടോ ഡ്രൈവർക്ക് മനസിലായി, സമയം വളരെ വൈകി.

തിരുവനന്തപുരം: നിരത്തുകളിലെ വില്ലന്മാരാണ് സാധാരണക്കാർക്ക് ഓട്ടോറിക്ഷകൾ. സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് യു-ടേൺ എടുക്കൽ, സഡൻ ബ്രേക്കിംഗ് തുടങ്ങിയവ പോലുള്ള പ്രവചനാതീതമായ നീക്കങ്ങൾക്ക് കുപ്രസിദ്ധരാണ് വിരലില്‍ എണ്ണാവുന്നവരാണെങ്കിലും പല ഓട്ടോക്കാരും. ഈ കാരണങ്ങളാൽ, ഓട്ടോ ഡ്രൈവർമാരെ പലപ്പോഴും അതിമാനുഷര്‍ എന്നും മറ്റും തമാശയായി വിളിക്കാറുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കേരളത്തിലെ ഏതോ റോഡില്‍ നിന്നും അടുത്തിടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ‘ആൾ ഡ്രൈവേഴ്‍സ് ചങ്ക്‌ ബ്രദേഴ്‍സ്’ എന്ന് ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പങ്കിട്ടത്. ബസിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച  ഓട്ടോറിക്ഷ ഇരുചക്രത്തിൽ ഉയർന്ന് ബസിൽ മുട്ടാതെ റോഡിലേക്ക് ലാൻഡ് ചെയ്‍ത് ഒന്നും സംഭവിക്കാത്തതുപോലെ ഓടിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഈ വീഡിയോയിലെ ഇടുങ്ങിയ റോഡിൽ ഒരു സ്വകാര്യ ബസിനെ കാണാം. പിന്നാലെ ഒരു ഓട്ടോറിക്ഷ ഉള്‍പ്പെടെ ചില വാഹനങ്ങളും കാണാം. റോഡിൽ അത്യാവശ്യം വാഹനങ്ങളുമുണ്ട്. എതിർവശത്ത് നിന്ന് മോട്ടോർ സൈക്കിളുകളും മറ്റും വരുന്നുണ്ട്. ബസ് മുന്നോട്ട് നീങ്ങി ഒരു ബസ് സ്റ്റോപ്പിന് അടുത്തെത്തിയപ്പോൾ ആകണം ഡ്രൈവർ ബ്രേക്ക് ഇട്ടു.ഒന്നുകിൽ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധ തെറ്റുകയോ ചെയ്‍തു. എന്തായാലും അപ്പോഴേക്കും ബസ് നിർത്തിയതായി ഓട്ടോ ഡ്രൈവർക്ക് മനസിലായി, സമയം വളരെ വൈകി.

ഓട്ടോ ബസിന് പിന്നിലേക്ക് ഇടിച്ചു കയറുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. അതിശയകരമെന്നു പറയട്ടെ, ഓട്ടോ ഡ്രൈവർ സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യം ചെയ്‍തു.കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോയുടെ ഹാൻഡിൽ വലതുവശത്തേക്ക് വെട്ടിത്തിരിച്ചു. അതോടെ പെട്ടെന്നുള്ള ചലനം മൂലം ബാലൻസ് നഷ്‍ടപ്പെട്ട ഓട്ടോയുടെ പിൻചക്രങ്ങള്‍ വായുവിൽ ഉയർന്നുപൊങ്ങി.

പക്ഷേ ഓട്ടോ ഡ്രൈവറുടെ ഭാഗ്യമാകാം വാഹനം മറിയാതെ വായുവിൽ ഉയര്‍ന്നുപൊങ്ങിയ ശേഷം ബസിനെ മറികടന്ന് റോഡിലേക്ക് ലാന്‍ഡ് ചെയ്‍തു. ബസിൽ ഇടിക്കാതെ തല നാരിഴ്യക്ക് ഒരു രക്ഷപ്പെടല്‍. അതിനു ശേഷം ഡ്രൈവർ ഓട്ടോ മുന്നോട്ടെടുത്ത് ഒന്നുമറിയാത്തതു പോലെ ഓടിച്ചുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button