ന്യൂയോർക്ക്: ജോ ബൈഡൻ സർക്കാർ നടത്തുന്ന ആഗോള ജനാധിപത്യ ഉച്ചകോടിയിൽ പങ്കെടുക്കുക നൂറിലധികം രാജ്യങ്ങൾ. എന്നാൽ, ഈ ഉച്ചകോടിയിൽ റഷ്യയേയും ചൈനയേയും അമേരിക്ക ക്ഷണിച്ചിട്ടില്ല.
ലോകത്ത് നിരവധി രാഷ്ട്രങ്ങളിൽ ജനാധിപത്യവും ഏകാധിപത്യ ഭരണവും തമ്മിൽ രൂക്ഷമായ മത്സരം നടക്കുന്നുണ്ട്. പലപ്പോഴും പലയിടത്തും ജനാധിപത്യത്തിനു വീഴ്ച സംഭവിക്കുന്നുണ്ട്. എന്നാൽ, ജനാധിപത്യ പുന:സംഘടനയുടെ കാലമാണ് ഇനിയെന്ന് പൗര/മനുഷ്യാവകാശ അണ്ടർ സെക്രട്ടറി ഉസ്ര സിയ വ്യക്തമാക്കി.
ജനാധിപത്യം രൂക്ഷമായ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, ഇങ്ങനെയൊരു ഉച്ചകോടിയുടെ പ്രസക്തി വളരെയധികമാണെന്ന് ജോ ബൈഡൻ വ്യക്തമാക്കി. കോവിഡ് മഹാമാരി പ്രമാണിച്ച്, ഡിസംബർ 9നും 10നും വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉച്ചകോടി നടക്കുക.
Post Your Comments