
ബെർലിൻ: ജർമ്മനിയിൽ മെർക്കൽ യുഗം അവസാനിക്കുന്നു. പുതിയ ജർമൻ ചാൻസലറായി ഓലാഫ് ഷോൾസ് അധികാരമേൽക്കുന്നതോടെ, 16 വർഷം നീണ്ട ഭരണ കാലഘട്ടം പൂർത്തിയാക്കി കൺസർവേറ്റീവ് നേതാവ് ആഞ്ജല മെർക്കൽ പടിയിറങ്ങുകയാണ്.
2021 ഫെഡറൽ തെരഞ്ഞെടുപ്പിൽ, മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ ഓഫ് ജർമ്മനിയെ ഇടതുപക്ഷാനുഭാവ പാര്‍ട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ് തോൽപ്പിച്ചതോടെയാണ് മെർക്കൽ കാലഘട്ടത്തിന്റെ തിരശ്ശീല വീണത്.
ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 25.7 ശതമാനവും 206 സീറ്റുകളും ഷോൾസിന്റെ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ് നേടിയപ്പോള്‍, 196 സീറ്റുകളില്‍ വിജയിച്ച ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് 24.1% വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments