ചങ്ങനാശ്ശേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മാലം ചെറുകര വീട്ടില്‍ അനന്ദുവിനെയാണ്(23) പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. മാത്രമല്ല നഗ്നചിത്രങ്ങളും വിഡിയോയും പകര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി പീഡിപ്പിച്ചു വരുകയായിരുവെന്നും പൊലീസ് വ്യക്തമാക്കി.
Read Also : കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കുകയും അനന്ദുവിനെ താക്കീത് ചെയ്യുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ചിങ്ങവനം പൊലീസില്‍ പരാതി നൽകുകയായിരുന്നു.
ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി.ആര്. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോനിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments