KozhikodeLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വുമായി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അറസ്റ്റിൽ

മ​ലാ​പ്പ​റ​മ്പ്‌ സ്വ​ദേ​ശി പാ​ലു​ണ്ണി​യി​ൽ അ​ക്ഷ​യ്‌ (24), ക​ണ്ണൂ​ർ ചെ​റു​കു​ന്ന്‌ സ്വ​ദേ​ശി പാ​ടി​യി​ൽ ജെ. ജാ​സ്‌​മി​ൻ (26) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലാ​യ​ത്

കോ​ഴി​ക്കോ​ട്‌: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്​​തു​ക്ക​ളു​മാ​യി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അറസ്റ്റിലായി. മ​ലാ​പ്പ​റ​മ്പ്‌ സ്വ​ദേ​ശി പാ​ലു​ണ്ണി​യി​ൽ അ​ക്ഷ​യ്‌ (24), ക​ണ്ണൂ​ർ ചെ​റു​കു​ന്ന്‌ സ്വ​ദേ​ശി പാ​ടി​യി​ൽ ജെ. ജാ​സ്‌​മി​ൻ (26) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലാ​യ​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജ്‌ അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മെ​ഡി. കോ​ള​ജി​നു സ​മീ​പ​ത്തെ ലോ​ഡ്‌​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്‌. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നായിരുന്നു പരിശോധന.​

Read Also : നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി അപകടം

ഇ​വ​രി​ൽ​ നി​ന്ന്‌ അ​ര ഗ്രാ​മി​ല​ധി​കം എം.​ഡി.​എം.​എ​യും 100 ഗ്രാം ​ക​ഞ്ചാ​വും സി​റി​ഞ്ചു​ക​ളു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button