ThrissurLatest NewsKeralaNattuvarthaNews

കടിച്ചാല്‍ നീരു വന്നുവീര്‍ക്കും: പ്രത്യേകതരം ഈച്ചകളെ പേടിച്ച്‌ മുണ്ടുമാറ്റി പാന്റിട്ട് തൃശൂരിലെ ഒരു ഗ്രാമം

ബിയര്‍ ഫ്ലൈ വിഭാഗത്തില്‍പ്പെട്ടവയാണിവ

തൃശൂര്‍: മുണ്ട് പറിച്ചോടുന്ന ഉണ്ണിയെ പേടിച്ചു പാന്റിട്ട ഒരു ഗ്രാമത്തെ ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രത്തിൽ ആസ്വദിച്ചു ചിരിച്ച മലയാളികളാണ് നമ്മൾ. എന്നാൽ മാസങ്ങളോളമായി പ്രത്യേക തരം ഈച്ചകളെ പേടിച്ച്‌ ഗ്രാമീണര്‍ മുണ്ടു മാറ്റി പാന്റ് ഇടാന്‍ തുടങ്ങിയിരിക്കുകയാണ്.

തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമമാണ് ഈച്ച ശല്യത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നത്. കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കും. ഇതിനെ തുടർന്നാണ് മുണ്ടു മാറ്റി പാന്റ് ഇടാന്‍ ഗ്രാമീണർ തുടങ്ങിയിരിക്കുന്നത്. ബിയര്‍ ഫ്ലൈ വിഭാഗത്തില്‍പ്പെട്ടവയാണിതെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

read also: ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ കാമുകന് പകർത്തി നൽകി: യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്
ദേഹത്ത് വന്നിരിക്കുന്നത് അറിയില്ല. കടിച്ചുകഴിഞ്ഞാല്‍ നീരുവന്ന് വിങ്ങി വേദനയെടുക്കും. ചൊറിച്ചിലുമുണ്ടാകും. ചിലര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button