മുഖത്തിന്റെ പ്രധാന ആകർഷണമാണ് പുരികങ്ങൾ. കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് കൂടുതൽ ഭംഗി നൽകുകയേയുള്ളൂ. പുരികങ്ങൾ കട്ടിയുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ എന്തെല്ലാമെന്ന് നോക്കാം.
ഓയിൽ മസാജ്
പുരികത്തിൽ ദിവസവും ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയിലും, വെളിച്ചെണ്ണയും ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് പുരികം വളരാൻ സഹായിക്കും.
മുട്ടയുടെ വെളള
മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേയ്ക്കുന്നത് പുരികങ്ങൾ വേഗത്തിൽ വളരാൻ സഹായിക്കും.
Read Also : ‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി
കറ്റാർ വാഴ ജെൽ
മുടി വളരാൻ സഹായിക്കുന്ന അലോയിൻ കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അൽപം കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് പുരികത്തിൽ മസാജ് ചെയ്യുക. പുരികം വളരാനും പുരികത്തിലെ താരൻ അകറ്റാനും കറ്റാർ വാഴ ജെൽ സഹായിക്കും. ആഴ്ച്ചയിൽ നാല് ദിവസമെങ്കിലും ഇത് ചെയ്യുക.
സവാളനീര്
സവാളയുടെ നീര് പുരികങ്ങൾ വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട് ഒന്ന് പേസ്റ്റാക്കിയെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ള ഉപയോഗിച്ച് കഴുകുക.
Read Also : മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ കെട്ടി വലിച്ചു : പാകിസ്ഥാനിൽ നടന്നത് കൊടും ക്രൂരത
ഉലുവ
ഉലുവ വെള്ളം ഉപയോഗിച്ച് പുരികങ്ങൾ മസാജ് ചെയ്യുക. പുരികം കട്ടിയുള്ളതാക്കാനും ഭംഗിയുള്ളതാക്കാനും ഇത് സഹായിക്കും. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.
Post Your Comments