ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’ റിലീസിനൊരുങ്ങുന്നു. ഒരേസമയം ആറ് ഭാഷകളിലായി ഡിസംബർ 10ന് ചിത്രം പ്രദർശനത്തിനെത്തും. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ് ‘മഡ്ഡി’. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ 16 ദശലക്ഷം കാഴ്ചക്കാരെ നേടിയപ്പോള്‍ ട്രെയിലര്‍ കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ നിരവധി സിനിമകള്‍ കായിക ഇനങ്ങളെ ആസ്പദമാക്കി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, 4×4 മഡ്ഡ് റേസ് പ്രമേയമാകുന്ന മുഴുനീള സിനിമ ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ്. സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാത്ത ആദ്യ പാന്‍ ഇന്ത്യന്‍ മലയാള ചിത്രമെന്ന പ്രത്യേകതയും മഡ്ഡിയ്ക്കുണ്ട്.
Read Also:- കഴുത്ത് വേദന പരിഹരിക്കാൻ നിങ്ങൾ ചെയ്യേണ്ടത്…
ഐഎംഡിബി സര്‍വ്വേയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മഡ്ഡി. ബോളിവുഡ് ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയാണ് മഡ്ഡി ഈ നേട്ടം കൈവരിച്ചത്. പ്രധാന കഥാപാത്രങ്ങളായി എത്തുന്നവര്‍ പുതുമുഖങ്ങളെങ്കിലും ക്യാമറയ്ക്ക് പിന്നിലായി അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ടെക്നീഷ്യന്മാരാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
Post Your Comments