കാസര്‍ഗോഡ്: കുപ്രസിദ്ധ വേട്ടക്കാരൻ നാരായണന് അറസ്റ്റിൽ. പയ്യന്നൂരില്‍ വച്ചാണ് നാരായണനെ പൊലീസ് പിടികൂടിയത്. ചിറ്റാരിക്കല്‍ പൊലീസ് ആണ് കാട്ടുമ്യഗങ്ങളെ വേട്ടയാടി കുപ്രസിദ്ധനായ നാരായണനെ പിടികൂടിയത്.
കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. കാട്ടില്‍ വേട്ടയാടി ദിവസങ്ങളോളം താമസിക്കുന്നതിന് കഴിവുള്ളതിനാലാണ് ഇയാള്‍ മൗഗ്ലി നാരായണന് എന്ന് പേരിൽ അറിയപ്പെടുന്നത്.
Read Also : മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചു : ചികിത്സ നിഷേധിച്ച ഭർത്താവ് ജമാലിനെതിരെ പരാതി
വിവിധ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments