ThiruvananthapuramNattuvarthaKeralaNews

മുല്ലപെരിയാർ : കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടി അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കേരളം അപേക്ഷ സമർപ്പിച്ചു.

Also Read : ഈ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു, മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരന്‍ : അമിത് ഷാ

സുപ്രീംകോടതിയുടെ ഇടക്കാല നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മേൽനോട്ട സമിതിക്ക് നിർദേശം നൽകണമെന്നും കേരളം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിൽ മേൽനോട്ട സമിതി പ്രവർത്തിക്കണമെന്നും കേരളം ആവശ്യപെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button