ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികൾ കഴിക്കാത്തവരിൽ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും.
Read Also:- ആഷസ് ഒന്നാം ടെസ്റ്റിൽ ഓസീസ് ബോളിംഗ് നിരയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്
അത് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയും. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.
Post Your Comments