KeralaNattuvarthaLatest NewsNewsIndia

തിരുവനന്തപുരത്ത് പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്സ് കോണ്‍വെന്റ് സ്‌കൂളില്‍ താമസിച്ചിരുന്നവരെയാണ് അര്‍ധരാത്രിയില്‍ ഇറക്കിവിട്ടത്.

Also Read:‘ജിഹാദികൾ ആഘോഷിക്കുന്നതിൽ തെറ്റ് പറയാൻ സാധ്യമല്ല, കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു’- സന്ദീപ് വാചസ്പതി

ഡിസംബര്‍ മൂന്നിനായിരുന്നു ഇവരെ സ്‌കൂളില്‍ നിന്ന് ബലംപ്രയോഗിച്ച്‌ ഇറക്കിവിട്ടത്. 2017-ല്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇവിടെ താമസിക്കുന്നവർ. ഇവരെയാണ് പാതിരാത്രിയില്‍ ഇറക്കിവിട്ടത്.

കിടപ്പുരോഗിയും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന 16 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. സ്‌കൂള്‍ തുറക്കണം, കുട്ടികള്‍ക്ക് പഠിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇവരെ ഇറക്കിവിട്ടത്. സ്‌കൂളില്‍നിന്ന് മാറണമെന്ന് മുൻപ് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും പോകാന്‍ മറ്റു സ്ഥലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇവര്‍ മാറാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button