കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. ഇതോടെ പവന് 35,960 രൂപയും ഗ്രാമിന് 4,495 രൂപയുമായി. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
രണ്ടു വ്യാപാര ദിനങ്ങൾക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Read Also : സൈനിക ഹെലികോപ്റ്റർ തകർന്ന് മരണം 11 ആയി: ബിപിൻ റാവത്ത് അടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില 4475 രൂപ എന്ന നിലയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു.
Post Your Comments