കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഗുരുജി മുക്കിലെ ഷഫീഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നുവെന്ന് അറിഞ്ഞ് വീടിനു മുൻപിൽ ഇഡിക്കെതിരെ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.
അടുത്തിടെ ഒരു പൊതുപരിപാടിയിൽ വെച്ച് ഷഫീഖ് ബിജെപി പ്രവർത്തകർക്കെതിരെ നടത്തി അപകീർത്തിപരമായ പരാമർശത്തിന്റെ പ്രതികാരമാണ് ഈ റെയ്ഡ് എന്നാണു പ്രതിഷേധക്കാർ ആരോപിക്കുന്നത്. പരാമർശത്തിന് പിന്നാല, ഇയാൾക്കെതിരെ ബിജെപി പ്രവർത്തകൻ പരാതി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിച്ച് നാട്ടിൽ വർഗീയ കലാപം നടത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണു പ്രവർത്തകർ ആരോപിക്കുന്നത്.
Post Your Comments