പിഡബ്യുഡി റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗിന് കേന്ദീകൃത കൺട്രോൾ റൂം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കൺട്രോൾ റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 8 ന് രാവിലെ 11.30 ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

Read Also: അറവുശാല അടിച്ചുതകര്‍ത്തെന്ന് ആരോപണം: മഞ്ചേശ്വരത്ത് 40 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്, രണ്ടുപേര്‍ പിടിയിൽ

ഓൺലൈൻ ബുക്കിംഗിൽ ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാവുന്ന കോൾ സെന്ററായി കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിനായി പ്രത്യേക ഫോൺ നമ്പറുകളും നൽകും. ഓൺലൈൻ സംവിധാനത്തെ സഹായിക്കാൻ റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനും കൺട്രോൾ റൂം വഴി ലക്ഷ്യമിടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

Read Also: ഫാൻസി നമ്പറുകൾ സ്വന്തമാക്കാം: ദുബായിയിൽ നമ്പർ ലേലം ഡിസംബർ 18 ന്

Share
Leave a Comment