ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്.
പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. എന്നാൽ, ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്പ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍ അത് പിന്നീട് ബുദ്ധിമുട്ടായിരിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍ണാം സിങ് ചരുനി പറഞ്ഞു.
Read Also : യാത്രക്കിടെ ബൈക്കില്‍ പത്തി വിടർത്തി പാമ്പ് : ഒടുവിൽ സംഭവിച്ചത്
അതേസമയം, കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നതാധികാര സമിതി യോഗം തീരുമാനിക്കുമെന്ന് കര്‍ഷക നേതാവ് യുധ്‌വീര്‍ സിങ് പറഞ്ഞു.
Post Your Comments