കൊച്ചി: പെരുമ്പാവൂർ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വട്ടകാട്ടുപടിക്ക് സമീപം എംസി റോഡിൽ ആണ് അപകടമുണ്ടായത്. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇൻഡിക്ക കാറിനാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഡ്രൈവർ ചാടി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു.
Read Also : ആറു വയസുകാരിക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസം നേരിട്ടു.
Post Your Comments