Latest NewsIndiaNews

ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണ

ബിപിന്‍ റാവത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റ ഏഴുപേര്‍ ആശുപത്രിയിലാണ്

ന്യൂഡല്‍ഹി: സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണ. 2015ല്‍ നാഗാലാന്റിലായിരുന്നു ആദ്യത്തെ അപകടം. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. അന്നത്തെ ആ ഒറ്റ എന്‍ജിന്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Read Also : നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം: കരസേന അന്വേഷണം ആരംഭിച്ചു

ഇന്ന് ഊട്ടി കുന്നൂരിന് സമീപമാണ് ബിപിന്‍ റാവത്തും കുടുംബവും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബിപിന്‍ റാവത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റ ഏഴുപേര്‍ ആശുപത്രിയിലാണ്. അഞ്ചുമരണം സ്ഥിരീകരിച്ചിട്ടുണ്ട്. 14 യാത്രക്കാരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളേജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button