Latest NewsNewsIndia

എന്റെ ചുവന്ന തൊപ്പി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശമാണ്: അഖിലേഷ് യാദവ്

ലക്‌നൗ : തന്റെ പ്രചാരണത്തിലുടനീളം ചുവന്ന തൊപ്പിധരിക്കുന്നത് ജനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം മുലായം കുടുംബത്തിന്റെ കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിന് മറുപടിയായിട്ടാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

‘താൻ എന്നും ചുവന്ന തൊപ്പി ധരിക്കേണ്ട അവസ്ഥയാണ് കേന്ദ്രസർക്കാർ ഉണ്ടാക്കുന്നത്. എന്റെ ചുവന്ന തൊപ്പി വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകന്റെ നിസ്സഹായത എന്നിവയ്‌ക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശമാണ്. ഹത്രാസും ലഖിംപൂരും ജനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കാനാണ്’-അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ തോറും വികസനമെത്തിക്കാൻ സമാദ് വാദി പാർട്ടി പ്രതിജ്ഞാ ബദ്ധമാണ്. ജാതി മത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങൾക്കൊപ്പം അണിചേരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Read Also  : ‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ

ചുവന്ന തൊപ്പി ധരിക്കുന്ന എല്ലാ സമാജ് വാദി നേതാക്കളും ജയിലിലുള്ള ഭീകരന്മാരെ പുറത്തുവിടാനാണ് പരിശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എല്ലാവരും ഭരണമാണ് അഗ്രഹിക്കുന്നത്, സ്വന്തം പണപ്പെട്ടി നിറയ്‌ക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചുവന്ന തൊപ്പി ധരിക്കുന്നതിലൂടെ ജനങ്ങൾക്ക് നൽകുന്നത് അവർ വന്നാൽ അപകടമാണെന്ന സന്ദേശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button