ചെന്നൈ: ഇന്ത്യയിൽ പ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഉപയോഗിക്കുന്നത് റഷ്യൻ നിർമിത എംഐ17 ഹെലികോപ്റ്ററുകളാണ്. 2018ലാണ് ഈ വിഭാഗത്തിലെ ഏറ്റവും അത്യാധുനിക കോപ്ടറായ എംഐ 17 വി5 അവസാന ബാച്ച് കോപ്ടറുകൾ റഷ്യ ഇന്ത്യക്ക് കൈമാറിയത്.
ഏത് അർധ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും എവിടെയും ഇറങ്ങാൻ കഴിയുന്ന ഇവയ്ക്ക് പരാമാവധി 13,000 കിലോഗ്രാം വരെ ഭാരം വഹിക്കാനും കഴിയും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഇവയുടെ വേഗത. എന്നാൽ, 2012മുതൽ 2021 വരെയുള്ള എട്ട് വർഷങ്ങൾക്കിടെ ഏഴ് ദുരന്തങ്ങളാണ് എംഐ ഹെലികോപ്റ്ററുകൾ മൂലമുണ്ടായത്. 50 ഓളം പേർക്ക് ഈ അപകടങ്ങളിൽ ജീവൻ നഷ്ടമാകുകയും ചെയ്തു.
2021 ഡിസംബർ 08: ഊട്ടിയിലെ കൂനൂരിൽ വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
2019 ഫെബ്രുവരി 27: ഇന്ത്യൻ എയർഫോഴ്‌സിന്‍റെ എംഐ17വി5 ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാമിൽ പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്റ്റർ തകർന്നു വീണ് ആറ് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു.
2018 ഏപ്രിൽ 3: ഗുപ്ത്കാശിയിൽ നിന്ന് കേദാർനാഥിലേക്ക് സംസ്ഥാന സർക്കാറിന് വേണ്ടി പറന്ന എംഐ17വി5 ഹെലികോപ്റ്റർ കേദാർനാഥിന് സമീപം തകർന്നു. ഹെലിപാഡിന് സമീപം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആറ് യാത്രക്കാരും രക്ഷപ്പെട്ടു.
2017 ഒക്‌ടോബർ 6: അരുണാചൽ പ്രദേശിലെ തവാങിന് സമീപം എംഐ17വി5 ഹെലികോപ്റ്റർ തകർന്ന് ഏഴ് വ്യോമസേന ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം സംഭവിച്ചു.
2013 ജൂൺ 25: ഗൗച്ചറിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എംഐ17വി5 മടങ്ങുമ്പോൾ ഗൗരികുണ്ഡിന് സമീപം തകർന്നു. അഞ്ച് ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ മരിച്ചു.
പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ
2012 ഓഗസ്റ്റ് 30: രണ്ട് എംഐ17 ഹെലികോപ്റ്ററുകൾ ഗുജറാത്തിലെ സർമാത് ഗ്രാമത്തിൽ കൂട്ടിയിടിച്ച് തകർന്നു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി ജാംനഗർ എയർബേസിൽ നിന്ന് പറന്നുയർന്നതായിരുന്നു ഹെലികോപ്റ്ററുകൾ. അപകടത്തിൽ ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു.
Post Your Comments