പാരിസ് : സൗദി പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ വധിച്ച കൊലപാതകികളിൽ ഒരാൾ ഫ്രാൻസിൽ പിടിയിൽ. പാരീസിൽ നിന്നും സൗദി അറേബ്യയിലെ റിയാദിലേക്കുള്ള ഫ്ലൈറ്റ് കയറാൻ നിൽക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് പോലീസ് അധികാരികൾ വ്യക്തമാക്കി.
സൗദി കിരീടാവകാശിയായ സൽമാനെതിരെ നിരന്തരം ലേഖനങ്ങളെഴുതിയതിനാൽ, ജമാൽ ഖഷോഗിയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്ന് അമേരിക്കയിൽ അഭയം പ്രാപിച്ച ഖഷോഗിയെ, തന്ത്രപൂർവ്വം തുർക്കിയിൽ ഉള്ള സൗദി എംബസിയിലേക്ക് വിളിച്ചു വരുത്തി. തന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ എംബസിയിലെത്തിയ ഖഷോഗിയെ സൽമാന്റെ ഹിറ്റ് ടീം എംബസിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷണങ്ങളായി മുറിച്ചു പുറത്തേക്ക് കൊണ്ടു പോവുകയാണ് ചെയ്തത്.
ആഗോള മാധ്യമ ശ്രദ്ധയാകർഷിച്ച ജമാൽ ഖഷോഗിയുടെ വധം അന്താരാഷ്ട്ര ഏജൻസികൾ അന്വേഷിച്ചു. കൊല നടത്താൻ സൽമാന്റെ ഉത്തരവ് ഉണ്ടായിരുന്നുവെന്നും ഹിറ്റ് ടീം സൗദിയിൽ നിന്ന് പ്രത്യേക ഫ്ലൈറ്റിലാണ് തുർക്കിയിലെത്തിയതെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Post Your Comments