ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിന് അഗേറ്റ് കല്ലുകളാൽ നിർമിച്ച പാത്രങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സന്ദർശനം നടത്തുന്നതിനിടയിലാണ് അമൂല്യമായി കാണപ്പെടുന്ന ഈ പാത്രങ്ങൾ പ്രധാനമന്ത്രി പുടിന് ഉപഹാരമായി നൽകിയത്.
ഗുജറാത്തിലെ ഖംഭാട് പ്രവിശ്യയിൽ കാണപ്പെടുന്ന അപൂർവ്വ ഇനമാണ് അഗേറ്റ് കല്ലുകൾ. ഇവ, മിനുക്കിയെടുത്ത ശേഷം ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.
ഇരുപത്തി ഒന്നാമത്തെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത മോദിയും പുടിനും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യ-റഷ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന സാമ്പത്തിക,- വാണിജ്യ-സൈനിക കരാറുകളാണ് ഇവയെല്ലാം. 10 വർഷത്തേക്കുള്ള സൈനിക സാങ്കേതിക സഹകരണത്തിനുള്ള കരാറും ഇതിലുൾപ്പെടുന്നു.
ഇന്ത്യ– റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും ചർച്ചയ്ക്കിടെ പുടിൻ വ്യക്തമാക്കി.
Post Your Comments