കൊട്ടാരക്കര: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീൻ (63) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മേലില ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലും നടപന്തലിലും വെച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് 20,000ത്തോളം രൂപ ആണ് പ്രതി മോഷ്ടിച്ചത്.
എസ്.ഐ വിദ്യാധിരാജ, കൺട്രോൾ റൂം എസ്.ഐ ആശിർ കോഹൂർ , സി.പി.ഒമാരായ വിജീഷ്, രതി ദേവൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments