ഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടികായത്തിന്റെ പ്രതികരണം.
ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നും എന്നാല്‍ നിര്‍ദേശങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നും ടികായത്ത് പറഞ്ഞു. കര്‍ഷകരുടെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ നാളെ രണ്ടു മണിക്ക് യോഗം ചേരുമെന്നും കര്‍ഷകര്‍ എങ്ങോട്ടേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടികായത്ത് വ്യക്തമാക്കി. നിര്‍ദേശങ്ങളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷമായി പറയുന്ന കാര്യങ്ങള്‍ തന്നെയാണെന്നും എന്നാല്‍ എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments