ശബരിമല: കനത്തമഴയെ തുടർന്ന് ശബരിമലയിലെ വാര്‍ത്താവിനിമയ ബന്ധം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തകരാറിലായി. ഞായറാഴ്ച രാത്രി പെയ്ത കനത്തമഴയിലാണ് സംഭവം.
കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഞുണങ്ങാര്‍ പാലത്തിനും തകരാര്‍ സംഭവിച്ചു. പാലത്തിന്റെ മുകളിലെ മെറ്റലിങ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. പമ്പ കെ.എസ്.ആര്.ടി.സി.ക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞുതാഴുകയും ചെയ്തു. ഒപ്പം ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും മുറിഞ്ഞു. ഇതോടെ പമ്പയിലെയും സന്നിധാനത്തെയും വാര്‍ത്താവിനിമയ ബന്ധം മുറിയുകയായിരുന്നു.
Read Also : ശബരിമല തീർത്ഥാടനം : കാണിക്ക വരുമാനം ഒന്പതുകോടി കവിഞ്ഞു
ഇന്റര്‍നെറ്റ് തടസപ്പെട്ടത് വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് കേബിള്‍ നന്നാക്കാനായത്.
Post Your Comments