കോട്ടയം: ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ പൊലീസ് പ്രത്യേക നീക്കത്തിലൂടെ പിടികൂടി. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടില്‍ സജുവാണ് പിടിയിലായത്. മുഖം മറയ്ക്കുന്ന തൊപ്പിയും കൈവിരലടയാളം പതിയാതിരിക്കാന്‍ ഗ്ലൗസുമണിഞ്ഞാണ് പ്രതി മോഷണം നടത്തിയിരുന്നത്. വിവിധ ജില്ലകളിലായി മോഷണം നടത്തിയിരുന്ന പ്രതി വീട് കുത്തി തുറക്കുന്നതിന് പ്രത്യേക ആയുധങ്ങളും നിര്‍മ്മിച്ചിരുന്നുവെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആളില്ലാത്ത വീട് കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. പണവും സ്വര്‍ണാഭരണങ്ങളുമാണ് സജു കൂടുതലായും മോഷ്ടിച്ചിരുന്നത്. ഈ അടുത്ത സമയത്ത് സമാന രീതിയില്‍ നിരവധി മോഷണം നടത്തിരുന്നു.
ഈ വീടുകളില്‍ കണ്ടെത്തിയ ചെരുപ്പ് അടയാളവും വീട് കുത്തിത്തുറക്കുന്ന രീതിയും ഒന്നായിരുന്നു. ഇതോടെയാണ് ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ചെരിപ്പിന്റെ അടയാളം പിന്തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Post Your Comments