KozhikodeLatest NewsKeralaNews

പി ജയരാജനെ കൊലയാളിയെന്ന് കെകെ രമ വിളിച്ച സംഭവം: കോടിയേരിയുടെ പരാതിയില്‍ എടുത്ത കേസ് തള്ളി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയത്

കോഴിക്കോട്: പി ജയരാജനെ കൊലയാളിയെന്ന് കെകെ രമ വിളിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനെ കെകെ രമ കൊലയാളി എന്ന് വിളിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയത്.

Read Also : ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്‌ലറ്റ് ഫ്‌ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി: അറസ്റ്റില്‍

പി ജയരാജനെ കൊലയാളി എന്ന് വിളിച്ചു കൊണ്ട് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരിയുടെ പരാതി. ഇതിനെ തുടര്‍ന്ന് കെ കെ രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button