തിരുവനന്തപുരം: ജയിലിലെ അനധികൃത ഫോണ്‍വിളിക്ക് തടയിടാന്‍ പുതിയ സംവിധാനവുമായി സർക്കാർ. അനധികൃത േഫാണ്‍ ഉപയോഗം തടയാന്‍ മൊബൈല്‍ എന്‍ഹാന്‍സ്ഡ് സ്പെക്ട്രം അനലൈസര്‍ (എം.ഇ.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ജയില്‍ വകുപ്പിന്റെ നീക്കം. ഫോണ്‍ കാളുകള്‍ പരിശോധിക്കാനും തടയാനുമായി ജയില്‍ വളപ്പില്‍ പ്രത്യേക ടവറുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
തടവുകാര്‍ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ജയിലുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പല പ്രമുഖ കുറ്റവാളികളും ജയിലില്‍ സ്വന്തമായി മൊബൈല്‍ഫോണ്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുവഴി കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ ദേശീയ സമ്മേളനത്തില്‍ തിഹാര്‍ ജയില്‍ അധികൃതരാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഒരു കോടി രൂപയാണ് ടവര്‍ സ്ഥാപിക്കാനുള്ള ചെലവ്. സംസ്ഥാനത്തെ എല്ലാ മൊബൈല്‍ സേവനങ്ങളും ലഭിക്കുന്ന ടവര്‍ ജയില്‍ വളപ്പില്‍ സ്ഥാപിക്കുന്നതാണ് ആദ്യഘട്ടം. ടവറിലേക്ക് വരുന്ന കാളുകള്‍ ടെലിഫോണ്‍ വിങ് ദിവസവും പരിശോധിക്കും. ആവശ്യമില്ലാത്ത കാളുകള്‍ ബ്ലോക്ക് ചെയ്യും. ജയിലിനുള്ളിലേക്ക് രഹസ്യമായി മൊബൈല്‍ കടത്തിയാലും ഫോണ്‍ വിളിക്കുമ്പോള്‍ ടവര്‍ പരിശോധനയില്‍ കുടുങ്ങും.
Read Also: സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയത്: കാനം രാജേന്ദ്രൻ
സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മിന്നല്‍ പരിശോധനകളില്‍ പിടികൂടിയത് 75 ഓളം മൊബൈല്‍ ഫോണുകള്‍. കണ്ണൂരില്‍നിന്ന് മുപ്പതും വിയ്യൂരില്‍നിന്ന് ഇരുപത്തേഴും ഫോണുകളാണ് പിടിച്ചെടുത്തത്. 2017ല്‍ 12, 2018ല്‍ രണ്ട്, 2019ല്‍ 16, 2020ല്‍ 26, ഈവര്‍ഷം ഇതുവരെ 16 ഫോണുകളും കണ്ടെടുത്തതായാണ് ഔദ്യോഗിക കണക്ക്. തിരുവനന്തപുരം വനിതാ ജയിലില്‍നിന്ന് രണ്ടു ഫോണുകളും പിടികൂടി. സിം കാര്‍ഡ്, പവര്‍ ബാങ്ക്, ബാറ്ററി, ബ്ലൂടൂത്ത് ഇയര്‍ബഡ്, യു.എസ്.ബി കേബിള്‍, ഡേറ്റാ കേബിള്‍, കാര്‍ഡ് റീഡര്‍ തുടങ്ങിയവയും വിവിധ ജയിലുകളില്‍നിന്ന് പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments