ഗൊരഖ്പൂര്‍: കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എഞ്ചിനോട് കൂടി ഇരട്ടി സ്പീഡിലാണ് കേന്ദ്രവും യുപി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഉദ്ദേശത്തില്‍ നല്ല രീതിയില്‍ വരണമെന്ന് വിചാരിച്ചാണ് ഒരു കാര്യം ചെയ്യുന്നതെങ്കില്‍ ഒരു ദുരന്തത്തിനും അതിനെ തടസ്സപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം: യുഎഇയിൽ ഇനി ഞായറാഴ്ച്ച അവധി
‘ ഞാന്‍ ഇവിടെ അഞ്ച് വര്‍ഷം മുന്‍പ് എയിംസിന് തറക്കല്ലിടാനും ഫെര്‍ട്ടിലൈസര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യാനുമായി എത്തിയിരുന്നു. ഇന്ന് ഇത് രണ്ടും ഒരുമിച്ച് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം നിങ്ങളാണ് എനിക്ക് നല്‍കിയത്. ഐസിഎംആറിന്റെ റീജിയണല്‍ റിസര്‍ച്ച് സെന്ററിനും ഇന്ന് പുതിയ കെട്ടിടം ലഭിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളേയും അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
‘ ഇരട്ട എഞ്ചിനോട് കൂടിയ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ അവിടെ കാര്യങ്ങളെല്ലാം ഇരട്ടി വേഗതയില്‍ നടക്കും. നല്ല ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഒരു കാര്യത്തിനും യാതൊന്നും തടസം നില്‍ക്കില്ല. പാവപ്പെട്ടവരേയും, നിരാലംബരേയും സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ എപ്പോഴും കഠിനമായി പ്രയത്നിച്ച് കൊണ്ടിരിക്കും. പരമാവധി പ്രയോജനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായിരിക്കും സര്‍ക്കാരുകള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.
Post Your Comments